(എം ഡി ഹോസ്റ്റൽ)
ഓർമ്മകൾ - 4
ഓർമ്മകൾ - 4
എം ഡി സെമിനാരി വക ഹോസ്റ്റലിലെ താമസ കാലത്തു ഒരു പ്രത്യേക കളി പഠിച്ചു .
വല്യ മുതൽ മുടക്കില്ല ....അതിലേറെ പൗലോസിനെപ്പോലെയുള്ള വാച്ചർ ഒപ്പം ചെക്കർമാരുടെ പെട്ടെന്നുള്ള വിസിറ്റിൽ ചീട്ടു പിടിച്ചെടുക്കും പോലെയോ , ചെസ്സ് ബോർഡ് പിടിച്ചെടുക്കും പോലെയോ ഉള്ള ഉപദ്രവങ്ങൾ ഒന്നുമില്ല ......
ഞങ്ങൾ കളിച്ചിരുന്നത് മസാല ദോശയോ , പപ്‌സോ പന്തയം വെച്ചായിരുന്നു .
ഈ കളി പണം പന്തയം വെച്ച് കളിക്കുന്നവരുമുണ്ടായിരുന്നു .

ആകെ വേണ്ടത് ഒരു ഗ്ലാസും ഒരു തീപ്പെട്ടിയും ...
ഗ്ലാസ് മേശയുടെ ഒത്ത നടുക്ക് .
മേശ നീളത്തിലാകാം , വീതിയിലാകാം ...
ഇരു വശത്തും രണ്ടു കളിക്കാർ ..
പ്രത്യേകം ശ്രദ്ധിക്കണം ....ഓരോ പുസ്തകം രണ്ടു പേരും മടിയിൽ തുറന്നു വെയ്ക്കും ....
ഒരു മെഴുകുതിരി മേശയുടെ സൈഡിൽ ഘടിപ്പിക്കും ...കറൻറ്റ് പോയാൽ സമയം കളയാതെ ഉടനെ കത്തിച്ചു
പഠിക്കുവാൻ മെഴുകുതിരിയും തീപ്പെട്ടിയും അവശ്യ ഘടകങ്ങൾ ആണല്ലോ ?
കാരണം സ്റ്റഡി ടൈമിൽ കതകു ചാരിയിടാനേ അവകാശമുള്ളൂ .
വാർഡൻ ഇടിക്കുള ശെമ്മാച്ചനോ , അദ്ദേഹത്തിൻറ്റെ എ ഡി സി അഥവാ സി ഐ ഡി ആയ പൗലോസ് വാച്ചറിനോ എപ്പോൾ വേണമെങ്കിലും കതകു തുറന്നു പരിശോധിക്കാം .

തീപ്പെട്ടി മേശയുടെ സൈഡിൽ വെച്ച് വിരലുകൾ കൊണ്ട് ഞൊടിച്ചു ഗ്ലാസ് ലക്ഷ്യമാക്കി തട്ടണം .
ഗ്ലാസ്സിനുള്ളിൽ വീണാൽ പത്തു പോയിൻറ്റ് . ഗ്ലാസിൽ തട്ടി തീപ്പെട്ടി പടം ആ വശം വീണാൽ ഒരു പോയിൻറ്റ് .
ഗ്ലാസിൽ തട്ടിയതിനു ശേഷം തീപ്പെട്ടി നീളത്തിൽ നിന്നാൽ അഞ്ചും വീതിയിൽ നിന്നാൽ രണ്ടും പോയിൻറ്റ് .
തീപ്പെട്ടി മേശയ്ക്കു താഴെ വീണാൽ മൈനസ് അഞ്ചു , അഥവാ അഞ്ചു പോയിൻറ്റ് നഷ്ട്ടം .........
ഗ്ളാസ്സിൽ തട്ടാത്ത ഒരു പോയിൻറ്റും കണക്കാക്കപ്പെടില്ല ....

പോയിൻറ്റ് കിട്ടുന്നവന് തുടരെ തുടരെ സ്ട്രൈക്ക് അഥവാ സെർവ്വ് .
പടമില്ലാത്ത വശം വെച്ചു വേണം സ്ട്രൈക്ക് ...ആ വശം വീണാലും ,ഗ്ലാസിൽ കൊള്ളാതിരുന്നാലും , മേശയ്ക്കു താഴെ പോയാലും സെർവ് എന്ന ഞൊട്ടൽ അടുത്തയാൾക്ക്
ആദ്യം നൂറ് പോയിൻറ്റ് കരസ്ഥമാക്കുന്നവൻ വിജയി .
അവനു പിറ്റേന്നു റൊസാരിയോസിൽ നിന്നും പപ്സ് , അല്ലെങ്കിൽ ആര്യ നിവാസിൽ നിന്നും മസാല ദോശ.

ഈ കളി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ , സ്വർണ്ണ മെഡലിനോടൊപ്പം ഒരു മസാല ദോശയും വിജയിക്ക് നൽകിയിരുന്നുവെങ്കിൽ ഞങ്ങളുടെ ആ കാലഘട്ട എം ഡി ഹോസ്റ്റലിലെ അന്തേവാസികൾ എത്രയോ ഒളിമ്പിക്സ് മെഡലുകൾ ഈ നാടിനു സമ്മാനിച്ചേനെ ?
ഈ 'തീപ്പെട്ടി വിളയാട്ടു പോട്ടി' പഠിച്ചു നാട്ടിലെത്തിയ ഞാൻ എത്രയോ താരങ്ങളെ വണ്ടിപ്പെരിയാർ എന്ന എൻറ്റെ നാടിനും സമ്മാനിച്ചു ......
എം ഡി ഹോസ്റ്റലിലെ മുകളിലെ നിലയിലെ അന്തേവാസികൾക്ക് മാത്രം ഒരു പ്രത്യേക ശീലമുണ്ട് . ഞായറാഴ്ചകളിൽ ഗർഭിണികൾ കുളിക്കുന്നത് പോലെ അഥവാ അതിലുപരി എണ്ണ തേച്ചു കുളി . കുളിമുറി ഫ്രീ പക്ഷെ ഒരുത്തൻറ്റേയും എണ്ണ തേപ്പു കഴിയില്ല .......
എതിർ വശത്തു കാണുന്ന ലീ ഹോസ്റ്റലിലെ അവധി ദിവസങ്ങളിൽ വീടുകളിലേക്ക് പോകാത്ത പെൺകുട്ടികൾ തുണി കഴുകി ഉണക്കിയെടുക്കാൻ വിരിച്ചിടാൻ ഒരു വരവ് അന്നാണ് ........
അകലെ ഒരു പൊട്ടു പോലെ അവരെ കാണാം ...കൈ വീശിക്കാണിക്കാം ........തിരികെ കൈ വീശുന്നത് കാണാം .....

എടാ അളിയാ അത് മഞ്ജുവാ ..
അല്ലെടാ അത് ബി കോമിലെ നളിനിയാ ...
പോ ഉവ്വേ ..ആ മഞ്ഞക്കളറു പാവാട ലൂസിയുടെയാ .....അവള് കഴിഞ്ഞ വെള്ളിയാഴ്ച അതും ഇട്ടാ വന്നത്

അങ്ങനെ തർക്കങ്ങൾ ..
കാരണം അകലെക്കാണുന്ന ആ രൂപങ്ങളിലെ മുഖം ഒന്നും വ്യക്തമായിരുന്നില്ല ....
എന്നുകരുതി എം ഡി ഹോസ്റ്റലിലെ ആ ചുണക്കുട്ടികൾ , ഞങ്ങളാരും തന്നെ എണ്ണ തേച്ചു കുളി വേണ്ടെന്നും വെച്ചില്ല ......

തുണി വിരിച്ചിടുന്നത് വളരെ സാവധാനത്തിൽ ..
'ഇത്ര താമസം തുണി വിരിക്കാൻ തേവയാ ' എന്നതും ചോദ്യം ...
ഈ കണ്ണുകൾ അവരും പ്രതീക്ഷിച്ചിരുന്നിരിക്കും .......

No comments:
Post a Comment