' ഖദർ '
ഓർമ്മകൾ 3
-------------------
പത്താം ക്ലാസ്സിലെ എൻറ്റെ വേഷം ഖദർ ഷർട്ടും ഖദർ മുണ്ടുമായിരുന്നു ....
കെ സ് യു ക്കാരനായ സ്കൂൾ ലീഡർ ആണല്ലോ ......
സി എം എസ്സിലേയ്ക്ക് പോകുമ്പോൾ അതിൽ രണ്ടു ജോഡി പെട്ടിയിൽ പൊതിഞ്ഞു വെച്ചു ..
പെരിയാറിൽ നിന്നും ചന്ദ്രൻ ചേട്ടൻറ്റെ കടയിൽ നിന്നും വാങ്ങിയ ഹാർഡ് ബോർഡിൽ ഒരു വെൽവെറ്റ് പോലെ തോന്നുന്ന സിന്തറ്റിക് മെറ്റീരിയൽ പൊതിഞ്ഞ പെട്ടിയിൽ .........
ആദ്യ ദിവസം പാൻസും ഷർട്ടും വേഷം ..
അന്ന് തന്നെ ഒന്നെനിക്കു പിടി കിട്ടി ...
സി എം എസ് കോളേജ് എസ് എഫ് ഐ യുടെ കോട്ട ........
ആദ്യ ദിവസം തന്നെ നവാഗതരെ സ്വീകരിക്കാൻ ആ വർഷ സാരഥികളായി മത്സരിക്കാൻ പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ...
ആ വർഷം ചെയർമാനായ സാലസ് വിത്സണും , പിൽക്കാലത്ത് ആ കോളേജിൻറ്റെ പ്രിൻസിപ്പാൾ ആയി മാറിയ ഇന്നത്തെ ഡോക്ടർ റോയ് പോലുള്ള വ്യക്തികൾ .....
സാലസ് അക്കയുടെ ക്ലാസ്മേറ്റ് ....
അങ്ങനെ ആ രണ്ടു ഷർട്ടും മുണ്ടും രണ്ടു വർഷക്കാലം ആ പെട്ടിയുടെ അടിയിലിരുന്നു മടുത്തു .....സ്വയം കീറി ആത്മഹത്യ ചെയ്തതോ എന്തോ ?
രണ്ടു വർഷങ്ങൾക്കു ശേഷം തിരികെപ്പോകാൻ പെട്ടിയടുക്കുമ്പോൾ പൊടിഞ്ഞു ഒരു പരുവത്തിൽ ....
അവിടെയുപേക്ഷിച്ചു തിരികെ പെരിയാറിലേയ്ക്ക് ........
അങ്ങനെ പ്രീ ഡിഗ്രി പഠനകാലത്തു രാഷ്ട്രീയം വേണ്ടെന്നു വെച്ച് കളിയിലേക്ക് ....
തിരഞ്ഞെടുത്തത് വോളിബോൾ ...
സി എം എസ്സിൽ അന്ന് പ്രാധാന്യം ഫുഡ് ബോളിനും ക്രിക്കറ്റിനും ......
വോളിബോൾ കളിക്കാരിൽ അവിടുത്തെ തരക്കേടില്ലാത്ത ഒരു കളിക്കാരൻ ഞാൻ .....
അപ്പോൾ ബാക്കിയുള്ളവരുടെ കളി ഗുണം ഊഹിക്കാമല്ലോ ?
അങ്ങനെയിരിക്കെ ഒരു ടൂർണമെൻറ്റ് ..
അന്ന് കോളേജ് അറിഞ്ഞു വോളിബോൾ ടൂർണമെൻറ്റിനു കോളേജ് ടീമിനെ അയയ്ക്കാറില്ല ...
ആ ബോധം , അഥവാ ഞങ്ങളെക്കുറിച്ചുള്ള ബോധം , പി റ്റി അഥവാ ഫിസിക്കൽ എഡ്യൂക്കേഷൻ സാറിനു ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ ....
ഞങ്ങൾ കുറച്ചു പേര് പോകാൻ തീരുമാനിച്ചു ..
മത്സരം ഏറ്റുമാനൂരിൽ ...
കളിക്കേണ്ടത് പാലാ സെയിൻറ്റ് തോമസ് കോളേജുമായി എന്നാണു ഓർമ്മ ...
എന്തായാലും കളി തുടങ്ങി ......
ഞങ്ങളുടെ സർവ്വ് ...
നല്ലൊരു പാസ് പാലായുടെ സെൻറ്റർ ലിഫ്റ്റർക്കു നൽകി .....
ഞങ്ങളുടെ മൈനസ് പൊസിഷനും ഒഫൻസും മുൻകൂട്ടി തീരുമാനിച്ച രീതിയിൽ ബ്ലോക്കിനായി ....
ഡബിൾ ബ്ലോക്ക് പാറ്റേൺ .....
ലിഫ്റ്റർ പൊസിഷനിൽ നിന്നും പിന്നോട്ടിറങ്ങി ഡ്രോപ്പ് എടുക്കാൻ ( പെറുക്കാൻ ഞങ്ങളുടെ ഭാഷ ) ഞാനും ....
എന്താണ് എനിക്ക് സംഭവിച്ചതെന്നറിയില്ല ...
സ്വർഗ്ഗം കണ്ട പ്രതീതി ....
പൊന്നീച്ചകൾ പറക്കുന്നു ......
പന്തുകളി കോർട്ടിൽ കളിക്കാനിറങ്ങിയ ഞാൻ സ്വപ്നം കാണുകയോ ?
പതിയെ കണ്ണ് തുറന്നു വന്നപ്പോൾ ആർപ്പും വിളികളും ...
ആ ശബ്ദം ഒപ്പം അട്ടഹാസങ്ങൾ ഞാൻ കേട്ടു " അവനെ ചുമന്നു മാറ്റടാ ..അവൻ തീർന്നു ..അടുത്തവനെ കേറ്റ് "...........
കാര്യം പിടി കിട്ടി ....
ഫസ്റ്റ് റോയിൽ ആ പാലാക്കാരൻ അടിച്ച പന്ത് രണ്ടു ബ്ലോക്കുകൾക്കിടയിലൂടെ വന്നു പതിച്ചത് .......
എൻറ്റെ മുഖത്ത് ................
എന്തായാലും ആ സംഭവങ്ങളൊക്കെ ജീവിതത്തിൽ നല്ലതിന് ...
എല്ലാം നല്ലതിന് എന്നല്ലേ ? ..
അല്ലെങ്കിൽ ആ കളിയുമായി ഞാൻ പിന്നേയും ശ്രമങ്ങൾ നടത്തുമായിരുന്നില്ലേ ?
----------------------
കെ ജയശങ്കർ
No comments:
Post a Comment