----------------------------------------------------------------
ഞാൻ എൻറ്റെ ജീവിതാനുഭവങ്ങൾ ഇവിടെ ഓർമ്മകൾ എന്ന പേരിൽ എഴുതുന്നു .
ഇതിൽ ഓരോ ഓർമ്മകൾക്കും മുൻ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ താല്പര്യമുള്ള വായനക്കാർക്കു ക്രമമായി അല്ലാതെ തന്നെ വായിക്കാം .
എഴുതി തുടങ്ങട്ടെ ...........
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ?
--------------------------------------------------------------------
ഹൃദയാക്ഷരങ്ങളുടെ രണ്ടാം ഭാഗം "ഓർമ്മകൾ" എന്ന പേരിൽ എഴുതി തുടങ്ങട്ടെ .
ആദ്യ ഭാഗം പുസ്തകം വാങ്ങിയവർ ഭയപ്പെടേണ്ട .
ഉടനെ അടുത്ത പുസ്തകവുമായി ഇല്ല .
ഈ രണ്ടാം ഭാഗത്തു വണ്ടിപ്പെരിയാറിനൊപ്പം കോട്ടയവും ബാംഗ്ലൂരും എറണാകുളവും കടന്നു വന്നാലേ എൻറ്റെ ഓർമ്മകളുടെ അർത്ഥം പൂർണ്ണമാകൂ .
അതിനാൽ തന്നെ അവയും ഉൾപ്പെടുത്തുന്നു .
അങ്ങനെ സി എം എസ് കോളേജിലെത്തിയ കാലം .....
പ്രീ ഡിഗ്രി ....
പഴയ പ്രീ യൂണിവേഴ്സിറ്റി ......
ഇന്നത്തെ പ്ലസ് ടു .........
അന്ന് രണ്ടു ഷിഫ്റ്റ് ...
മോർണിംഗ് ഷിഫ്റ്റും ഈവനിംഗ് ഷിഫ്റ്റും ......
ഞാൻ കാലത്തത്തെ ഷിഫ്റ്റിൽ .......
അവസാന പീരീഡ് അച്ചനാണ് ( ഫാദർ ) എടുത്തത് ....
ക്ലാസ് കഴിയവേ ഫാദർ കുര്യാക്കോസ് ( പേര് മാറ്റി എഴുതുന്നു ) പറഞ്ഞു നിർത്തി ........
"കുഞ്ഞുങ്ങളെ .....
നാട്ടകം അണ്ടർ പാസ്സ് ഈസ് എ നൊട്ടോറിയസ് പ്ലേസ് കുഞ്ഞേ ....
സോ മെനി വിക്കഡ് വിമൺ കുഞ്ഞേ ......
വൺ ചക്രം ക്യാൻ ഡു എനിതിങ് കുഞ്ഞേ
ബി കെയർഫുൾ കുഞ്ഞേ "
ക്ലാസ് കഴിഞ്ഞു .ബെല്ലടിച്ചു .......ഒരത്യാവശ്യത്തിനു ഒരു സൈക്കിൾ വാടകയ്‌ക്കെടുക്കാൻ ഞാൻ അന്ന് 'വില്യംസ് ഏട്ടൻറ്റെ' കോളേജിനടുത്തുള്ള ആകെയുള്ള "ചക്രം സൈക്കിൾ മാർട്ട്" വരെ പോയി ............
ഒരൊറ്റ സൈക്കിൾ ഇല്ല .......
"കാൽ സൈക്കിൾ വരെ നിൻറ്റെ കൂടെയുള്ള കോളേജ് പിള്ളേര് കൊണ്ടുപോയെടാ" ...................................
ഏട്ടൻറ്റെ മറുപടി ...........................
'വൈകിട്ട് സൈക്കിൾ ചവിട്ടി കിതച്ചെത്തിയ സ്നേഹിതൻ ബിജു പറഞ്ഞു .....
" പുല്ല് ........ആ കത്തനാർക്കു വട്ടാ ...ചുമ്മാ' ...........
-----------------------
(കെ ജയശങ്കർ)
No comments:
Post a Comment